Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Umar Khalid

ഉ​മ​ർ ഖാ​ലി​ദി​ന് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ഗ​വേ​ഷ​ക വി​ദ്യാ​ർ​ത്ഥി ഉ​മ​ർ ഖാ​ലി​ദി​ന് മൂ​ന്ന് ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മാ​താ​വി​നെ കാ​ണാ​ൻ ജൂ​ൺ ഒ​ന്ന് മു​ത​ൽ മൂ​ന്നു​വ​രെ ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​സു​ഖ​ബാ​ധി​ത​യാ​യ മാ​താ​വി​ന്‍റെ ശ​സ്ത്ര​ക്രി​യ​ക്കാ​യി പ​തി​ന​ഞ്ച് ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​മ​റി​ന്‍റെ ആ​വ​ശ്യം. അ​ന്ത​രി​ച്ച അ​മ്മാ​വ​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​വും ഉ​മ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

ഉ​മ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി ക​ർ​ക്ക​ർ​ദൂ​മ അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ജാ​മ്യം ന​ൽ​കു​ന്ന​തി​ന് മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി. ഇ​തോ​ടെ​യാ​ണ് ഉ​മ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Kerala

ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന കേ​സ്; ഉ​മ​ർ ഖാ​ലി​ദി​ന് ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ ഗൂ​ഢാ​ലോ​ച​ന കേ​സി​ൽ ഉ​മ​ർ ഖാ​ലി​ദി​ന് ഇ​ട​ക്കാ​ല ജാ​മ്യം. സ​ഹോ​ദ​രി​യു​ടെ വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക​ർ​ക്ക​ദൂ​മ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഈ ​മാ​സം 16 മു​ത​ൽ 29 വ​രെ​യാ​ണ് ജാ​മ്യം. 29 വൈ​കു​ന്നേ​രം ഉ​മ​ർ ഖാ​ലി​ദ് കീ​ഴ​ട​ങ്ങ​ണം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​നോ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യ​രു​തെ​ന്നാ​ണ് കോ​ട​തി നി​ർ​ദേ​ശം. കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​ൻ മാ​ത്ര​മേ ഉ​മ​ർ ഖാ​ലി​ദി​ന് അ​നു​വാ​ദ​മു​ള്ളൂ.

നേ​ര​ത്തെ, സു​പ്രീം​കോ​ട​തി​യി​ൽ ഉ​മ​ർ ഖാ​ലി​ദി​ന്‍റെ ജാ​മ്യ​ത്തെ ഡ​ൽ​ഹി പോ​ലീ​സ് എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ത​ങ്ങ​ൾ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്നും ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​മ​ർ ഖാ​ലി​ദ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വാ​ദി​ച്ചു.

താ​ൻ വ​ർ​ഗീ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്ന ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം തെ​റ്റാ​ണെ​ന്നും ഉ​മ​ർ ഖാ​ലി​ദ് വാ​ദി​ച്ചു. അ​ക്ര​മ​ത്തെ അ​ഹിം​സ​കൊ​ണ്ടും വെ​റു​പ്പി​നെ സ്നേ​ഹം കൊ​ണ്ടും നേ​രി​ടു​മെ​നാ​ണ് ഉ​മ​ർ ഖാ​ലി​ദ് പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ച​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ സു​പ്രീം​കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

020 സെ​പ്റ്റം​ബ​റി​ലാ​ണ് ഉ​മ​ർ ഖാ​ലി​ദി​നെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക്രി​മി​ന​ൽ ഗൂ​ഢാ​ലോ​ച​ന, ക​ലാ​പം, നി​യ​മ വി​രു​ദ്ധ​മാ​യി സം​ഘം ചേ​ര​ൽ, യു​എ​പി​എ തു​ട​ങ്ങി​യ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​യി​രു​ന്നു അ​റ​സ്റ്റ്.

Latest News

Corehub Up